ത്വാഇഫിൽ വിപരീത ദിശയിലേക്ക് ട്രക്ക് ഓടിച്ച ഡ്രൈവർ പിടിയിൽ
ത്വാഇഫ്: അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് പാലത്തിനു മുകളിലൂടെ വിപരീത ദിശയിൽ ട്രക്ക് ഓടിച്ച ഡ്രൈവറെ പിടികൂടിയതായി മുറൂർ അറിയിച്ചു.
ട്രക്ക് ഡ്രൈവർ വിപരീത ദിശയിൽ വാഹനമോടിക്കുന്നത് ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നായിരുന്നു മുറൂർ സംഭവം അന്വേഷിക്കുകയും കുറ്റക്കാരനെ കണ്ടെത്തുകയും ചെയ്തത്.
അറസ്റ്റിലായ ഡ്രൈവറെ നിയമാനുസൃതമായ ശിക്ഷകൾ വിധിക്കുന്നതിനായി ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി മുറൂർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുംബ് ജിദ്ദയിലും ഇത് പോലെ വിപരീത ദിശയിൽ വാഹനമോടിച്ച ട്രക്ക് ഡ്രൈവർമാർ പിടിയിലായിരുന്നു.
സൗദി ട്രാഫിക് നിയമമനുസരിച്ച് വിപരീത ദിശയിൽ വാഹനമോടിച്ചാൽ 3000 റിയാൽ മുതൽ 6000 റിയാൽ വരെയാണു പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa