കുവൈത്തിൽ കൈക്കൂലിയിലൂടെ ബംഗ്ലാദേശി നേടിയത് 30,000 കുവൈത്തി ദീനാർ
കുവൈത്ത് സിറ്റി: ഈയിടെ കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ് അനുവദിച്ച പരിശോധന ഇല്ലാതെ വിദേശികൾക്ക് വാഹനം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം മുതലെടുത്ത് ബംഗ്ലാദേശിയും ഉദ്യോഗസ്ഥയും നേടിയത് 30,000 കുവൈത്തി ദീനാർ (ഏകദേശം 72 ലക്ഷത്തിലധികം രൂപ).
വാഹനം പരിശോധിക്കാതെ രജിസ്റ്റർ ചെയ്യാമെങ്കിലും വെബ്സൈറ്റിൽ കയറി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുള്ളതിനാൽ ബുക്ക് ചെയ്യാതെ തന്നെ 20 ദിനാർ കൊടുത്താൽ ട്രാഫിക് വകുപ്പിലെ ഉദ്യോഗസ്ഥയുടെ സഹായത്തോടെ പെട്ടെന്ന് രജിസ്റ്റർ ചെയ്ത് നൽകും എന്നതായിരുന്നു ഇവരുടെ പ്രവർത്തനം.
ലക്ഷക്കണക്കിന് ആളുകൾ അപ്പോയിന്റ്മെന്റ് കാത്തിരിക്കുമ്പോൾ 20 ദിനാർ വാങ്ങി രജിസ്റ്റർ ചെയ്തു കൊടുക്കുന്നത് പിടിക്കപ്പെടുമ്പോഴേക്കും പകുതിയോളം പണം ബംഗ്ലാദേശി നാട്ടിലേക്ക് അയച്ചിരുന്നു.
തനിക്ക് പകുതിയും ബാക്കി 10 ട്രാഫിക് ഉദ്യോഗസ്ഥക്കും ആണെന്ന് വ്യക്തമാക്കിയ ബംഗ്ലാദേശി, താനൊരു ഇടനിലക്കാരൻ മാത്രമാണെന്ന് പറഞ്ഞു.
രണ്ടുപേരെയും തുടർ നടപടികൾക്ക് വേണ്ടി അറസ്റ്റ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa