Saturday, September 21, 2024
Kuwait CityTop Stories

കർഫ്യൂ വീണ്ടും തിരിച്ചു വന്നേക്കും; മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ വകുപ്പ്

കുവൈത്ത് സിറ്റി: രണ്ട് ദിവസത്തിനിടെ എട്ട് മരണവും അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർദ്ധനവും വർദ്ധിച്ചുവരുന്ന വൈറസ് ബാധയും സൂചിപ്പിക്കുന്നത് സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുന്നുണ്ടെന്നാണ്. അതിനാൽ ഈ നില തുടർന്നാൽ വീണ്ടും ഭാഗികമായി കർഫ്യു നടപ്പിലാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യവകുപ്പ് അറിയിച്ചു.

34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനത്തിനും വിദേശത്തു നിന്നും വരുന്നവരുടെ ക്വാറെന്റൻ സമയത്തിനും മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് നേരത്തെ ആരോഗ്യവകുപ്പ് സൂചിപ്പിച്ചിരുന്നു. അതിനുപുറമേ സാധാരണ ഗതിയിലേക്ക് ജനജീവിതം തിരിച്ചു കൊണ്ടു പോകുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുന്നത് നിർത്തി വെക്കുകയും ചെയ്തിരുന്നു.

എന്നാൽ എന്നാൽ കൊറോണ ഭീതിക്ക്‌ പുറമേ ഭീഷണിയായി ഉയർന്നുകൊണ്ടിരിക്കുന്ന പകർച്ചപ്പനിയുടെ കൂടി വരുന്ന കണക്കുകൾ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ കർശനമായി നിയന്ത്രണവിധേയമാക്കേണ്ടി വരുമെന്നതിലേക്ക് വിരൽചൂണ്ടുന്നുണ്ടെന്നും ആരോഗ്യവകുപ്പ് സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q