Saturday, April 5, 2025
Kuwait CityTop Stories

കുവൈത്തിൽ കോവിഡ് കേസുകൾ വീണ്ടും മുകളിലേക്ക്; നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും

കുവൈത്ത് സിറ്റി: കർഫ്യൂ ഏർപ്പെടുത്തേണ്ട രൂപത്തിലേക്കാണ് രാജ്യത്തിലെ കോവിഡ് രോഗ നിരക്ക് പോകുന്നതെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്‌ വന്നതിന് ശേഷവും രോഗ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി കുവൈത്തിലെ കോവിഡ് കേസുകൾ.

587 പേർക്കാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,912 ആയി ഉയർന്നു. 2 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

127 പേർ നിലവിൽ അത്യാസന്ന നിലയിലാണ്. 4,014 ടെസ്റ്റുകളാണ് പുതിയതായി നടത്തിയത്. അതേ സമയം 538 പേർക്ക് രോഗം സൂഖപ്പെടുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa