ഇറാനിൽ നിന്ന് പരിശീലനം നേടിയ ഭീകര സംഘത്തെ വൻ ആയുധ ശേഖരവുമായി സൗദി അറേബ്യ അറസ്റ്റ് ചെയ്തു
റിയാദ്: ഇറാൻ റെവലൂഷ്യണറി ഗാർഡിൽ നിന്ന് പരിശീലനം നേടിയവരടക്കമുള്ള പത്തംഗ ഭീകരവാദികളെ സൗദി അറേബ്യൻ സുരക്ഷാ വിഭാഗം പിടി കൂടി.
സംഘത്തിലെ മൂന്ന് പേരായിരുന്നു ഇറാനിൽ നിന്ന് പരിശീലനം നേടിയത്. സ്ഫോടക വസ്തുക്കളുടെ നിർമ്മാണവും ഫീൽഡ് പരിശീലനവുമെല്ലാം ഇവർ നേടിയിട്ടുണ്ട്.
ഭീകരരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഒരു വീട്ടിൽ നിന്നും ഫാമിൽ നിന്നുമാണു ആയുധങ്ങൾ കണ്ടെത്തിയത്.
കലാഷ്നിക്കോവ് ഗണുകൾ, സ്റ്റൺ ഗണുകൾ, സ്നിപർ ഗൺ, റൈഫിൾ, ജി 3 റൈഫിൾ, പിസ്റ്റൾ വെടിമരുന്നുകൾ, തിരകൾ, മറ്റു സ്ഫോടക വസ്തുക്കൾ തുടങ്ങി ആക്രമണത്തിനായി സജ്ജീകരിച്ചിരുന്ന നിരവധി ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങളും വെച്ച് പൊറുപ്പിക്കില്ലെന്ന് രാജ്യ സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa