വൈറലായി ലുലുവിന്റെ സൗദി ദേശീയദിന ഗാനം; വീഡിയോ കാണാം
സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ ലുലു ഗ്രൂപ്പ് പുറത്തിറക്കിയ ഗാനം വർണശോഭ കൊണ്ടും മനോഹരമായ ആവിഷ്കാരം കൊണ്ടും അറബികൾക്കിടയിൽ വൈറലായത് പെട്ടന്ന്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾകൊണ്ട് തന്നെ ലക്ഷങ്ങളാണ് കണ്ടത്.
പാരമ്പര്യ നൃത്തച്ചുവടുകളും ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന സംഗീതവും പാശ്ചാത്തല ഭംഗിയും ഒത്തുവന്നപ്പോൾ ആൽബം സംഗീതലോകം ഏറ്റെടുക്കുകയായിരുന്നു. രാജ്യത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പത്ത് മികച്ച സംഗീത ആൽബങ്ങളിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയാണ് ലുലുവിന്റെ ആൽബം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചത്.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എഡ്ജ് ഓഫ് ദി വേൾഡ് പർവതമാണ് ആൽബത്തിന്റെ പ്രധാന ഷൂട്ടിംഗിനു വേദിയായത്. പരമ്പരാഗത കച്ചവട സ്ഥാപനങ്ങളും വീടുകളും ഗല്ലികളും ലുലു ഹൈപർ മാർക്കറ്റും പാശ്ചാത്തലമാകുന്ന വീഡിയോയിൽ രാജ്യത്തെ അറിയപ്പെടുന്ന കലാകാരന്മാരായ ഷാദി മുഹമ്മദ്, അബ്ദുല്ല അൽമാലികി, മുംതാസ് മുഹമ്മദ്, അബ്ദുൽ റഹ്‌മാൻ അൽ ഹർബി, സഅദ് അൽ ഖർനി, സുമയ്യ , റഷ, ഹിന്ദ് അടക്കമുള്ളവർ ചുവടുകൾ വെച്ചു.
കവി സുമത്തിന്റെ വരികൾക്ക് അദ്‌നാൻ ഗാനിമാണ് ഈണം പകർന്നത്. സൗദിയിലെ പ്രശസ്ത സംഗീതജ്ഞൻ അബ്ബാദി അൽ കുബൈസിയാണ് സംഗീതം. പ്രമുഖ ഗായകൻ സുൽത്താൻ ഖലീഫയുടെ മാസ്മരിക ശബ്ദം ആൽബത്തിന് മാറ്റ്കൂട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa