Saturday, April 5, 2025
KuwaitQatarTop Stories

കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച് ഖത്തർ. കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ സബയുടെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തിയാണ് ഖത്തര്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചത്. അമീറിനോടുള്ള ആദര സൂചകമായി ഖത്തര്‍ പതാക താഴ്ത്തികെട്ടും. 

”ശൈഖ് സബയുടെ മരണത്തോടെ ഞങ്ങള്‍ക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു,” ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ”ജ്ഞാനം, മിതത്വം, ദീര്‍ഘദര്‍ശനം എന്നീ ഗുണങ്ങളുള്ള ഒരു മികച്ച നേതാവായിരുന്നു അദ്ദേഹമെന്ന് അമീര്‍ കൂട്ടിച്ചേർത്തു.


‘അദ്ദേഹം തന്റെ ജീവിതം രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിച്ചു. അറബ് രാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തിനായി ഷെയ്ഖ് സബ അല്‍ അഹ്മദ് നിലകൊണ്ടതായും തന്റെ ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിൽ അദ്ദേഹം ഉറച്ചു നിന്നതായു അമീര്‍ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa