Sunday, September 22, 2024
DubaiTop Stories

ദുബൈയിൽ ഇന്ത്യക്കാരിയെ വധിക്കാൻ ശ്രമം; യുവതി അറസ്റ്റിൽ

ദുബൈ: റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന 25 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ 31 വയസ്സുകാരി അറസ്റ്റിൽ.

യുവതിയും മാതാവും താമസിക്കുന്ന വീട്ടിൽ കയറിവന്ന സ്ത്രീ, ലിവിംഗ് റൂമിൽ ഉറങ്ങുകയായിരുന്ന യുവതിയെ കത്തി കൊണ്ട് അടിവയറിന് കുത്തുകയായിരുന്നു. മാതാവ് ഇൗ സമയത്ത് ടെലിവിഷൻ കാണുകയായിരുന്നു.

കരയുന്ന ശബ്ദം കേട്ട് വന്നു നോക്കിയ മാതാവാണ് കൈയ്യിൽ കത്തിയുമായി നിൽക്കുന്ന സ്ത്രീയെ കണ്ടത്. ഉടനെ തന്നെ അവർ സ്ത്രീയെ പിടിച്ചു മാറ്റുകയും യുവതിയെ വേഗത്തിൽ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.

തൽസമയം ചികിത്സ ലഭിച്ചത് കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നും 6 മാസത്തോളം നിരീക്ഷണം നിർബന്ധമാണെന്നും പോലീസ് അറിയിച്ചു.
കേസ് ഒക്ടോബർ 11ലേക്ക് മാറ്റിവെച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q