സൗദി പൗരന്റെ വിദേശിയായ മാതാവിന് സ്വദേശിവത്ക്കരണം നടത്തിയ മേഖലയിൽ ജോലി ചെയ്യാൻ അനുമതിയില്ല
റിയാദ്: സൗദി പൗരൻ്റെ വിദേശിയായ മാതാവിനു സൗദിവത്ക്കരണം നടത്തിയ മേഖലകളിൽ ജോലി ചെയ്യാൻ അനുമതിയില്ലെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി ഒരു സൗദി പൗരൻ്റെ വിദേശിയായ മാതാവിനു ജോലി ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രാലയം.
അതേ സമയം റിയാദിൽ കഴിഞ്ഞ മാസത്തോടെ വിവിധ മേഖലകളിൽ 95 ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയായതായി ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയ റിയാദ് ബ്രാഞ്ച് അറിയിച്ചു.
റെൻ്റ് എ കാർ, സ്ത്രീകൾക്കുള്ള ഉത്പന്നങ്ങളുടെ വില്പന, ഗോൾഡ്-ജ്വല്ലറി സ്റ്റോർ, കമ്യൂണിക്കേഷൻ, കാർ മോട്ടോർ സൈക്കിൽ ഷോപ്പ് എന്നീ മേഖലകളിലാണു സൗദിവത്ക്കരണ പദ്ധതികൾ ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുള്ളത്.
സ്ഥാപനങ്ങളിൽ പരിശോധനാ സംഘം നടത്തുന്ന അപ്രതീക്ഷിത സന്ദർശനവും മറ്റു നടപടികളുമെല്ലാം സൗദിവത്ക്കരണ തോത് ഉയർത്തുന്നതിനു സഹായകരമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa