Sunday, November 24, 2024
DubaiTop Stories

കേസിൽ നിന്നും ഒഴിവാക്കാൻ രണ്ട് ലക്ഷം ദിർഹം കൈക്കൂലി നൽകാൻ ശ്രമം; ഇന്ത്യക്കാരനും കൂട്ടാളികളുമെതിരെ നടപടി

ദുബൈ: ജൂൺ 12ന് കവർച്ചാ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്ത്യൻ പൗരനായ ബിസിനസുകാരൻ, തന്നെ കേസിൽ നിന്നും ഒഴിവാക്കാൻ വേണ്ടി 2 പോലീസ് ഓഫീസർമാർക്ക് ഓരോ ലക്ഷം ദിർഹം വീതം കൈക്കൂലി നൽകാൻ ശ്രമം.

തടവിലിരിക്കെ സ്വകാര്യമായി സംസാരിക്കേണ്ടതുണ്ട് എന്ന് പറഞ്ഞപ്പോൾ പോലീസ് ഓഫീസർ ഇദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർത്തുകയും തന്നെ കേസിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ ഒരു ലക്ഷം ദിർഹം നൽകാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഓഫീസർ കോടതിയിൽ അറിയിച്ചു.

തൻറെ സഹപ്രവർത്തകനും ഒരു ലക്ഷം ദിർഹം നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായി വിവരിച്ച പോലീസ് ഓഫീസർ പണം സ്വീകരിക്കാമെന്ന് പ്രതിയെ വിശ്വസിപ്പിക്കുകയും അതനുസരിച്ച് ബിസിനസുകാരൻ തന്റെ 2 കൂട്ടാളികളുടെ കൈയ്യിൽ 50,000 ദിർഹം കൊടുത്തയക്കുകയും ചെയ്തുവെന്നും കോടതിയിൽ വിസ്തരിച്ചു.

ഇന്ത്യക്കാർ തന്നെയായ കൂട്ടാളികൾ പണവുമായി വരുന്നത് ലഫ്റ്റനന്റിനെ മുൻകൂട്ടി അറിയിക്കുകയും പണം കൈമാറുന്നത് തത്സമയം പിടികൂടുകയും ചെയ്തു. മൂന്നു പേർക്കും എതിരെയുള്ള തുടർനടപടികൾ നവംബർ 22 ലേക്ക് മാറ്റിവെച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa