Saturday, April 5, 2025
Top StoriesWorld

പോലീസ് പിന്തുടരുന്നതിനിടെ പിക്കപ് ട്രക്കിൽ നിന്നും തീപ്പൊരി; വീഡിയോ വൈറൽ

ലോസ് ഏഞ്ചൽസ്: ദിവസങ്ങൾക്ക് മുമ്പ് ലോസ് ഏഞ്ചൽസിൽ അമിത വേഗതയിൽ പോവുകയായിരുന്ന പിക്കപ്പ്‌ ട്രക്കിനെ പോലീസ് വാഹനം പിന്തുടരുന്നതിനിടെ സംഭവിച്ച അസ്വാഭാവിക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഹെലികോപ്റ്ററിൽ നിന്നും പകർത്തിയ ദൃശ്യത്തിൽ അമിത വേഗതയിൽ പോകുന്ന ട്രക്ക് മറ്റു വാഹനങ്ങളെ ഉരസുന്നതും നിയന്ത്രണം വിട്ട് സമീപത്തെ ഭിത്തിയിൽ തട്ടുന്നതും ദൃശ്യത്തിലുണ്ട്. (വീഡിയോ)

ഉടനെ ട്രക്കിന്റെ ടയർ ഊരിത്തെറിക്കുന്നതും തുടർന്നും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബോഡി നിലത്ത് ഉരസി തീപ്പൊരി ഉണ്ടാകുന്നതും വീഡിയോയിൽ കാണാം.

വാഹനം നിർത്തി പുറത്തിറങ്ങിയ ശേഷം എതിർ ദിശയിൽ ഓടിയ ഡ്രൈവറെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa