Sunday, September 22, 2024
Kuwait CityTop Stories

ശൈഖ് നവാഫ്‌ അഹ്മദ്‌ കുവൈത്തിന്റെ പതിനാറാമത്തെ അമീറായി സത്യപ്രതിജ്ഞ ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പതിനാറാമത്തെ അമീറായി ശൈഖ് നവാഫ്‌ അഹ്മദ് ജാബിർ സ്വബാഹ്‌ ഇന്ന് നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഭരണഘടനയുടെ ആർട്ടിക്കിൾ 60 വായിച്ചു കൊണ്ടാണ് അമീർ അധികാരമേറ്റത്. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ അഖണ്ഡതയും തൻറെ കർത്തവ്യത്തിൻറെ മുഖ്യലക്ഷ്യമായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്നലെ വിടപറഞ്ഞ ശൈഖ് സ്വബാഹ്‌ അഹ്മദ് ജാബിറിനെ പ്രത്യേകം സ്മരിക്കുകയും അദ്ദേഹത്തിന്റെ മാനവികത സേവനങ്ങൾ പ്രത്യേകം എടുത്തുപറയുകയും ചെയ്ത അമീർ, തന്റെ ചുമലിൽ എൽപിക്കപ്പെട്ട ഉത്തരവാദിത്വം സത്യസന്ധമായി നിർവഹിക്കുമെന്ന് പ്രഖ്യാപിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q