Sunday, April 6, 2025
Top StoriesU A E

ശക്തമായ മഴക്കൊപ്പം യുഎഇയിൽ ആലിപ്പഴം വർഷിച്ചു; വീഡിയോ കാണാം

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്ക് പുറമെ യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ആലിപ്പഴവും വർഷിച്ചതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് അധികൃതരും.

യുഎഇയിൽ പലയിടങ്ങളിലും ആകാശത്ത് മഴ മേഘം നിറഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്നും മഞ്ഞ് കട്ടകൾ പതിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.

45 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു.

കാദ്ര, അൽ മനായി, ശൗഖ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ മഴ ഉണ്ടാകാനും ആലിപ്പഴ വർഷം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്രങ്ങൾ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa