സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊറോണ ബാധിതരുടെ എണ്ണം ആയിരത്തിനു താഴെയായി
ജിദ്ദ: മാസങ്ങൾക്ക് ശേഷം സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ എണ്ണം ആയിരത്തിനു താഴെയായി.
ഇന്നത്തെ കോവിഡ് റിപ്പോർട്ട് പ്രകാരം 993 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. ആകെ 10683 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ പുതിയ രോഗികളുടെ എണ്ണം അല്പം ഉയർന്നിരുന്നുവെങ്കിലും ഇന്നത്തെ റിപ്പോർട്ട് പ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും 500 നു താഴെയായിട്ടുണ്ട്.
പുതുതായി 418 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,34,605 ആയി.
അതേ സമയം 612 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ 95.38 ശതമാനം പേരും സുഖം പ്രാപിച്ചു.
29 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4768 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa