കുവൈത്ത് അമീറിൻ്റെ മേൽ ഇരു ഹറമുകളിൽ വെച്ച് മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിൻ്റെ നിർദ്ദേശം
ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സ്വബാഹിൻ്റെ മേൽ മയ്യിത്തിൻ്റെ അസാന്നിദ്ധ്യത്തിൽ വെച്ച് നടത്തുന്ന മയ്യിത്ത് നമസ്ക്കാരം ഇരു ഹറമുകളിൽ വെച്ച് നടത്താൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് നിർദ്ദേശിച്ചു.
രാജാവിൻ്റെ നിർദ്ദേശത്തെ തുടർന്ന് ബുധനാഴ്ച ഇശാ നമസ്ക്കാരാനന്തരം ഇരു ഹറമുകളിലും കുവൈത്ത് അമീറിൻ്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കുമെന്ന് ഇരു ഹറം കാര്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കുവൈത്ത് അമീറായിരുന്ന ശൈഖ് സ്വബാഹിൻ്റെ നിര്യാണ വാർത്ത കുവൈത്ത് അധികൃതർ പുറത്ത് വിട്ടത്.
ഒരു ഓപറേഷനെത്തുടർന്ന് തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ ശൈഖ് സ്വബാഹ് അമേരിക്കയിൽ വെച്ചായിരുന്നു മരിച്ചത്.
ശൈഖ് സ്വബാഹിൻ്റെ മയ്യിത്ത് നമസ്ക്കാരം ബിലാൽ ബിൻ റബാഹ് മസ്ജിദിൽ വെച്ച് നിർവ്വഹിക്കുകയും തുടർന്ന് കുവൈത്തിലെ ഏറ്റവും വലിയ ഖബറിസ്ഥാനായ സുലൈബിഖാത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ നടന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa