Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കാലയളവിൽ 284,000 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് : കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട 2020 ലെ രണ്ടാം പാദത്തിൽ സൗദികളും വിദേശികളുമായി സൗദി തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയത് 400,000 പേർ. 

284,000 വിദേശികൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചപ്പോൾ 116,000 സൗദികളാണ് തൊഴിൽ വിപണിയിൽ നിന്ന് പുറത്ത്പോയതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഗാസ്റ്റാറ്റ്) പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ-ജൂൺ കാലയളവിൽ 53,000-ത്തിലധികം സൗദികളാണ് തൊഴിൽ രാജിവെച്ചത്. അതേ കാലയളവിൽ 36,000-ത്തിലധികം സൗദി കരാറുകൾ കാലഹരണപ്പെട്ടതായും റിപ്പോർട്ട് വെളിപ്പെടുത്തി. 60,000 വിദേശ തൊഴിലാളികളാണ് രാജി നൽകിയത്.

രണ്ടാം പാദത്തിൽ 284,000 പ്രവാസി പുരുഷ-വനിതാ തൊഴിലാളികൾ ജോലി ഉപേക്ഷിക്കുകയോ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് സൗദികളുടെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി ഗാസ്റ്റാറ്റ് അഭിപ്രായപ്പെട്ടു.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 പ്രകാരം 11,000 ത്തിലധികം സൗദി പുരുഷന്മാരും സ്ത്രീകളും അവരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

രണ്ടാം പാദത്തിൽ ജോലി ഉപേക്ഷിച്ച മൊത്തം സൗദികളുടെ എണ്ണം 116,000 ൽ അധികം സ്ത്രീ-പുരുഷ തൊഴിലാളികളിലേക്ക് എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q