Sunday, November 24, 2024
OmanTop Stories

ഇന്ന് മുതൽ ഒമാനിലേക്ക് പറന്ന് തുടങ്ങാം; കേരളത്തിൽ നിന്നും ഫ്ലൈറ്റുകൾ

മസ്കറ്റ്: ഒമാനിൽ ഇന്ന് മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പറന്നുതുടങ്ങും. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന അഭ്യാന്തര, അന്താരാഷ്ട്ര വിമാനസർവീസുകളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. മസ്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ അനുവദിച്ചിട്ടുള്ളത്. സലാല, ദുകം, സുഹാർ വിമാനത്താവളങ്ങൾ അഭ്യാന്തര വിമാനസർവീസുകൾക്കായാണ് തുറക്കുന്നത്.

ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ കേരളത്തിലേക്കുൾപ്പടെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് കൊറോണ വൈറസിന്റെ വ്യാപന തോത് അനുസരിച്ചായിരിക്കും സർവീസുകൾ നടത്തുക. 12 രാജ്യങ്ങളിൽ നിന്നുള്ള 18 വിമാനത്താവളങ്ങളിലേക്കാണ് ഒമാൻ എയർ സർവീസ് നടത്തുക.

യാത്രക്കാർ തറാസുദ് പ്ലസ് ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. മാത്രമല്ല ഒരു മാസത്തേക്ക് കോവിഡ് ചികിത്സാ ചിലവുകൾ ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷ്വറൻസ് ഓരോ യാത്രക്കാർക്കും നിർബന്ധമാണ്. രാജ്യത്ത് എത്തുന്ന വിദേശികൾ കോറന്റൈനിൽ കഴിയാനുള്ള സൗകര്യം ഉറപ്പുവരുത്തണം.

നിലവിൽ ഒമാനി പൗരന്മാർക്കും കാലാവധിയുള്ള റസിഡൻസി കാർഡ് ഉള്ള പ്രവാസികൾക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa