ഇഅതമർനാ ആപ് ആൻഡ്രോയിഡിലും ലഭ്യമായി
ജിദ്ദ: കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ട് വിശുദ്ധ ഉംറ കർമ്മങ്ങളും റൗള സിയാറത്തും നടത്തുന്നതിനായുള്ള പെർമിറ്റിനായി ഉപയോഗിക്കേണ്ട ഇഅതമർനാ ആപ് ആൻഡ്രോയിഡിലും ലഭ്യമായി.
നേരത്തെ ആപ്സ്റ്റോറിൽ മാത്രമായിരുന്നു ആപ് ലഭ്യമായിരുന്നത്. ആൻഡ്രോയിഡിൽ ആപ് ഡൗൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.sejel.eatamrna എന്ന ലിങ്കിലും ആപ്സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/sa/app/%D8%A7%D8%B9%D8%AA%D9%85%D8%B1%D9%86%D8%A7/id1532669630?l=ar എന്ന ലിങ്കിലും ക്ളിക്ക് ചെയ്താൽ മതി.
ആൻഡ്രോയിഡിൽ കൂടി ആപ് ലഭ്യമായതോടെ വരും നാളുകളിൽ നിരവധി വിശ്വാസികൾക്ക് സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇഅതമർന ആപ്സ്റ്റോറിൽ ലഭ്യമായ ഉടൻ ആയിരങ്ങളായിരുന്നു ഡൗൺലോഡ് ചെയ്ത് പെർമിറ്റ് കരസ്ഥമാക്കിയത്. ആദ്യ പത്ത് ദിന ബുക്കിംഗ് മണിക്കൂറുകൾക്കകം പൂർത്തിയായിരുന്നു.
ആദ്യ ഘട്ടത്തിൽ (ഒക്ടോബർ 4 മുതൽ) ആഭ്യന്തര തീർത്ഥാടകർക്കാണു ഉംറ നിർവ്വഹിക്കുന്നതിനു അവസരമൊരുങ്ങുന്നത്. വിദേശ തീർത്ഥാടകർക്ക് രണ്ടാം ഘട്ടം മുതൽ (ഒക്ടോബർ 18 ) ഉംറക്കും മദീന റൗള സന്ദർശനത്തിനും അവസരമൊരുക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa