കാലഹരണപ്പെട്ടതോ അസാധുവായതോ ആയ ഡ്രൈവിംഗ് ലൈസൻസ്: 500 റിയാൽ വരെ പിഴ ലഭിക്കും
റിയാദ്: കാലഹരണപ്പെട്ടതോ അസാധുവായതോ ആയ ഡ്രൈവിംഗ് ലൈസൻസുമായി വാഹനമോടിച്ചാൽ പിടിവീഴും. പിടിക്കപ്പെട്ടാൽ 300 മുതൽ 500 റിയാൽ വരെയാണ് പിഴ ലഭിക്കുക.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ട പോസ്റ്റിലാണ് സൗദി മുറൂർ ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രൈവിംഗിന് സാധുവായ ലൈസൻസ് നിർബന്ധമാണെന്ന ഓർമപ്പെടുത്തലോടെയാണ് പോസ്റ്റ്.
ട്രാഫിക് മേഖലയിൽ നിരവധി പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നത്. അനുവദനീയമല്ലാത്ത സമയങ്ങളിൽ റോഡിലിറങ്ങുന്ന ട്രക്കുകളെ പിടിക്കാൻ രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഒരുക്കാനൊരുങ്ങുകയാണ് മന്ത്രാലയം. ഇതിന്റെ ഭാഗമായി 4/10/2020 മുതൽ ജിദ്ദയിൽ നിരീക്ഷണം ശക്തമാവും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa