കേരളത്തിൽ ശനിയാഴ്ച മുതൽ അഞ്ചിൽ കൂടുതൽ പേർ ഒരുമിക്കുന്നതിനു വിലക്ക്
തിരുവനന്തപുരം: അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകൾക്ക് നിയന്ത്രണം വരുത്തുന്നതിന് വേണ്ടി ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഒക്ടോബർ 30 വരെ കേരളത്തിൽ 144 പ്രഖ്യാപിച്ചു.
ഇതനുസരിച്ച് അഞ്ചു പേരിൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്നതിന് വിലക്കുണ്ട്. എങ്കിലും ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ പരിശോധിച്ചുകൊണ്ട് ജില്ലാ മജിസ്ട്രേറ്റുമാർക്ക് നടപടിയെടുക്കാനുള്ള അധികാരമുണ്ട്.
എന്നാൽ വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ ആളുകൾ ഒരുമിച്ചു കൂടുന്ന മറ്റു പരിപാടികൾക്ക് വിലക്കുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സമരങ്ങൾ അടക്കമുള്ള ജനങ്ങൾ ഒരുമിച്ചുകൂടുന്ന പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം ഉണ്ടായിരുന്നു. അതിൻറെ തുടർച്ചയായാണ് പുതിയ നടപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa