റിയാദിൽ വീടുകൾക്ക് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളുടെ ടയറുകൾ മോഷ്ടിച്ച് വിൽക്കുന്ന വിദേശികളടങ്ങുന്ന സംഘം പിടിയിൽ
റിയാദ്: വീടുകൾക്ക് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളുടെ ടയറുകൾ മോഷ്ടിക്കുകയും അവ വിൽക്കുകയും ചെയ്യുന്ന വിദേശികളടങ്ങുന്ന സംഘം പോലീസിൻ്റെ പിടിയിലായി.
അഞ്ച് പേരാണു മോഷണ സംഘത്തിലുണ്ടായിരുന്നത്. ഒരു സൗദി പൗരനു പുറമെ രണ്ട് സിറിയക്കാരും ഒരു ഫലസ്തീനിയും ഒരു യമനിയുമാണ് സംഘാംഗങ്ങൾ.
അഞ്ച് പ്രതികളും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വിദേശികൾ ഇഖാമ നിയമ ലംഘകരുമാണെന്ന് റിയാദ് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
സിസിടിവി കാമറകൾ തകർത്തായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. നാനൂറിലധികം ടയറുകൾ ഇവർ ഇത്തരത്തിൽ മോഷ്ടിച്ചിട്ടുണ്ട്.
സംഘത്തിലൊരാളുടെ ഗോഡൗണിൽ സൂക്ഷിച്ച ശേഷമായിരുന്നു ഇവർ ടയറുകൾ വില്പന നടത്തിയിരുന്നത്. ഇവിടെ നിന്ന് കണ്ടെടുത്ത ടയറുകൾ അധികൃതർ ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa