Saturday, April 5, 2025
DubaiGCCTop Stories

ദുബൈയിൽ ഒക്ടോബർ പത്തിന് മുമ്പ് വിസ പുതുക്കിയില്ലെങ്കിൽ പണികിട്ടും

ദുബൈ: മാർച്ച് 1 നും ജൂലായ് 12 നും ഇടയിൽ കാലാവധി അവസാനിച്ച വിസയുമായി ദുബൈയിൽ താമസിക്കുന്നവർക്ക് ഒക്ടോബർ 10 വരെ പിഴ കൂടാതെ പുതുക്കിയെടുക്കാൻ അവസരമുണ്ടെന്ന് ദുബൈ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

ജൂലായ് 12 ന് ശേഷം കാലാവധി അവസാനിച്ചവർക്ക് പിഴ കൂടാതെ പുതുക്കാൻ സാധാരണ പോലെ ഒരു മാസം എന്ന കണക്കാണ് ഉള്ളതെന്നും അധികൃതർ അറിയിച്ചു.

ഒക്ടോബർ 10 ന് മുമ്പ് തന്നെ വിസ പുതുക്കിയ ശേഷം മാത്രം യാത്രകൾ ചെയ്യാനും അതിലൂടെ തിരിച്ചു വരുന്ന സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa