Tuesday, September 24, 2024
Top StoriesWorld

കൂറ്റൻ കെട്ടിടത്തിൽ വെറും കൈ കൊണ്ട് പിടിച്ചു കയറിയ സ്പൈഡർമാന് പണി കിട്ടി; വീഡിയോ കാണാം

ബുർജ് ഖലീഫ അടക്കമുള്ള പടു കൂറ്റൻ കെട്ടിടങ്ങൾ വെറും കൈകൾ ഉപയോഗിച്ച് പിടിച്ചു കയറുന്ന ഫ്രഞ്ച് സ്പൈഡർമാൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന അലൻ റോബർട്ട് ഇത്തവണ കയറിയത് 166 മീറ്റർ ഉയരമുള്ള ജർമൻ റെയിൽ കമ്പനിയുടെ ഓഫീസ് കെട്ടിടം.

സംരക്ഷണ കവചമോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ റോബർട്ട്, കെട്ടിടത്തിൽ പിടിച്ചു മുകളിൽ എത്തിയെങ്കിലും പിന്നാലെ വന്നത് മൂന്ന് വകുപ്പുകൾ ചേർത്തുള്ള പിഴയും പോലീസ് അന്വേഷണവും.

545 അടി ഉയരമുള്ള കെട്ടിടത്തിൽ ഒരു കയറിലും പിടിക്കാതെ ബൂട്ടും സ്യൂട്ടും മാത്രം ധരിച്ച് കയറിയ വീഡിയോ ലോകം ഏറ്റെടുത്തുവെങ്കിലും അദ്ദേഹത്തിന്, ഔദ്യോഗികമായി അനുമതി തേടാതെ ചെയ്തതിനാൽ ആ സമയത്ത് പോലീസ് താഴെ നിലയുറപ്പിക്കാൻ വേണ്ടിവന്ന ചെലവും തൻറെ സഹകാരികൾ ഇൗ സാഹസിക ദൃശ്യം പകർത്താൻ ഉപയോഗിച്ച ഡ്രോണിന് അനുമതി തേടാത്തതിനാൽ ഉള്ള പിഴയും അടക്കേണ്ടി വരും

കൂടാതെ കെട്ടിടത്തിന്റെ ഉടമസ്ഥരായ ദ്യൂചെബാൻ റെയിൽ കമ്പനിയുടെ പരാതി പ്രകാരമുള്ള ക്രിമിനൽ നടപടികളും അദ്ദേഹത്തിന് നേരിടേണ്ടി വരും. ഭാവിയിൽ വേണ്ടിവരുന്ന ക്രിമിനൽ നടപടികൾക്കുള്ള സുരക്ഷാ ചെലവും അദ്ദേഹത്തിന് അടക്കേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q