നിരവധി മോഷണങ്ങളിൽ പ്രതിയായ ഗ്രാമീണ അറബിയെ അറസ്റ്റ് ചെയ്തു ; വിഡിയോ കാണാം
കുവൈത്ത് സിറ്റി: വിലപിടിച്ച നിരവധി വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ച ഗ്രാമീണ അറബിയെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി വീടുകളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തിൽ നിന്നും നിരവധി മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായപ്പോൾ ഉന്നതാധികാരികളുടെ സമ്മതം നേടിയാണ് അറസ്റ്റ് ഉണ്ടായത്.
ഇയാളുടെ വീട്ടിൽ നിന്നും വിവിധ മോഷണ വസ്തുക്കളുടെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വസ്തുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ തുടർ നടപടികൾക്ക് വേണ്ടി അന്വേഷണ വിഭാഗത്തിന് കൈമാറി. വിഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa