Monday, September 23, 2024
Top StoriesU A E

യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ വർദ്ധിച്ചുവെന്ന് ഏജൻസികൾ

ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ട കോവിഡ് കാലഘട്ടത്തിന് ശേഷം യുഎഇ തൊഴിൽ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ.

ബിസിനസ്സ് സംവിധാനങ്ങൾ ഓൺലൈൻ ഇടപാടുകൾക്ക് പ്രാധാന്യം നൽകിയതോടെ സാങ്കേതിക വിദ്യ അറിയുന്ന തൊഴിലന്വേഷകർക്ക്‌ വലിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങളും ആരോഗ്യ സേവന മേഖലകളും സജീവമാകാൻ തുടങ്ങിയതോടെ സാധാരണ തൊഴിൽ അന്വേഷിക്കുന്നവർക്കും അവസരങ്ങൾ വർദ്ധിക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന ഒരു അവസ്ഥയിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 80 ശതമാനവും പൂർവ്വ സ്ഥിതി കൈവരിച്ചിട്ടുണ്ടെന്നാണ് വിദഗ്ധൻ സൂചിപ്പിക്കുന്നത്. മഹാമാരിയുടെ സമയത്ത് അനുഭവപ്പെട്ട നഷ്ടങ്ങൾ നികത്താൻ വേണ്ടി കമ്പനികൾ സർവ്വ ശേഷിയും ഉപയോഗിക്കുന്നതിനാൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കുക തന്നെയാണെന്ന് അവർ കൂട്ടിച്ചേർത്തു.

സെപ്തംബർ മാസത്തിലാണ് കാര്യമായി തൊഴിൽ മേഖലയിലെ മുന്നേറ്റം കാണപ്പെട്ടതെന്ന് ഏജൻസികൾ വ്യക്തമാക്കി. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ വേണ്ടി താഴ്ന്ന വേതനത്തിന് ജോലി ചെയ്യാൻ തയ്യാറാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്ന് അവർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q