അഞ്ച് വർഷം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളായി സൗദി നഗരങ്ങൾ മാറും
റിയാദ്: 2025 ആകുന്നതോടെ സൗദി നഗരങ്ങൾ ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹ്മദ് അൽ ഖതീബ് അറിയിച്ചു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ടൂറിസം പദ്ധതികളുടെ പൂർത്തീകരണത്തോടെയായിരിക്കും ഇത്.
എണ്ണ വരുമാനത്തിനു ശേഷം രാജ്യത്തിനു ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിത്തരുന്ന മേഖലയായി ടൂറിസം മാറും.
കൊറോണക്ക് മുംബ് 5 ലക്ഷം ടൂറിസം വിസ സൗദി അറേബ്യ ഇഷ്യു ചെയ്തു എന്നത് രാജ്യത്ത് വിനോദ സഞ്ചാരത്തിനുള്ള വലിയ സാധ്യതയെയാണു സൂചിപ്പിക്കുന്നത്.
ഗതാഗത, കമ്യൂണിക്കേഷൻ രംഗത്ത് വലിയ നേട്ടം കൈവരിച്ച രാജ്യമാണു സൗദി അറേബ്യ. ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറലിനെ അദ്ദേഹത്തിൻ്റെ സന്ദർശന വേളയിൽ അബഹയിലെ പ്രകൃതി രമണീയത അത്ഭുതപ്പെടുത്തിയതായും ടൂറിസം മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa