കുവൈത്തിൽ നൂറിലധികം പ്രവാസികൾക്ക് ജൂൺ മുതൽ ശമ്പളം കിട്ടുന്നില്ലെന്ന് പരാതി
കുവൈത്ത് സിറ്റി: ശുഹൈബ തുറമുഖത്ത് ജോലി ചെയ്യുന്ന 105 ഇന്ത്യക്കാർ തങ്ങൾക്ക് ജൂൺ മുതൽ ശമ്പളം ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ എംബസിക്ക് പരാതി നൽകി.
ഇവരിൽ 99 പേരും തമിഴ്നാട് ഭാഗത്ത് നിന്ന് ഉള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്നും താമസ സ്ഥലത്തിൻറെ വാടക കാലയളവ് ഒക്ടോബർ, ഡിസംബർ കാലയളവിൽ അവസാനിക്കുമെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
നിലവിൽ താമസ സ്ഥലത്ത് നിന്നും വൈദ്യുത ബന്ധവും ജലസേചനവും നിർത്തലാക്കിയിട്ടുണ്ടെന്നും ചാരിറ്റി സംഘടനകളുടെ സഹായത്തോടെയാണ് ഇപ്പോൾ ഭക്ഷണം ലഭിക്കുന്നതെന്നും അവർ ബോധിപ്പിച്ചു.
ഇപ്പോഴും ഇവരെ പോലുള്ള നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി കാത്തിരിക്കുന്നവർ ആണെന്ന് എംബസി അധികൃതർ സൂചിപ്പിച്ചു. ഇവരുടെ പ്രശ്നം കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോവിഡ് കാരണം പ്രയാസത്തിലായ കമ്പനി സാധ്യമായ രൂപത്തിൽ പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa