Saturday, April 5, 2025
Kuwait CityTop Stories

കുവൈത്തിൽ ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: അൽ ജുലാഅ മേഖലയിൽ കാർ പാർക്കിംഗ് ഏരിയയിൽ 31 വയസ്സുകാരനായ ഇന്ത്യൻ പൗരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

പാർക്കിംഗ് സ്ഥലത്തെ തറയിൽ നിന്നും രണ്ട് മീറ്റർ ഉയരമുള്ള ഇരുമ്പ് കമ്പിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് അധികൃതർ സ്ഥലത്തെത്തുകയും തുടർ അന്വേഷണത്തിന് വേണ്ടി മൃതദേഹം നീക്കം ചെയ്യുകയും ചെയ്തു. അസ്വാഭാവികമായി വല്ലതും ഉണ്ടോ എന്നുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa