Saturday, April 5, 2025
DubaiTop Stories

കൂട്ടുകാരൻ തമാശയിൽ പേടിപ്പിക്കാൻ ശ്രമിച്ചു; ദുബൈയിൽ യുവാവ് അത്യാസന്ന നിലയിൽ

ദുബൈ: കാർ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്ലോ എയർ ഗൺ ഉപയോഗിച്ച് ബന്ധുവായ കൂട്ടുകാരൻ ഭയപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് യുവാവ് കോമ അവസ്ഥയിലായി.

കഴിഞ്ഞ ദിവസം ഇരുവരും കാർ കഴുകുന്ന ഷോപ്പിൽ നിൽക്കുമ്പോഴാണ് അപകടം സംഭവിച്ചത്. എയർ ഗൺ എടുത്ത് ചെവിയിലേക്ക് കാറ്റ് അടിച്ച് ഭയപ്പെടുത്തിയ തായിരുന്നു കൂട്ടുകാരൻ.

ശക്തമായ കാറ്റ് ചെവിയിൽ അടിച്ചപ്പോൾ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് വീണ്ടും തുടരുകയായിരുന്നു. ഇതോടെ ബോധം മറഞ്ഞു നിലത്ത് വീണ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

അബോധാവസ്ഥയിലായ യുവാവിനെ പരിശോധിച്ച ഡോക്ടർ, ശക്തമായ കാറ്റ് ചെവിയിൽ അടിച്ച് കയറിയതിനാൽ യുവാവിന്റെ കേൾവി ശക്തി സ്ഥിരമായി നഷ്ടപ്പെടുമെന്ന് സൂചിപ്പിച്ചു. അപകടത്തിന് കാരണക്കാരനായ കൂട്ടുകാരനെ അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa