സൗദിയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച വരെ ഇടി മിന്നലും കാറ്റും മഴയും ജലപ്രവാഹവും അനുഭവപ്പെടും; ജാഗ്രതാ നിർദ്ദേശം
ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച വരെ ശക്തമയ മഴയും കാറ്റും അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ പ്രവചനത്തെത്തുടർന്ന് സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അസീർ, ജിസാൻ, അൽബഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ ശക്തമായ മഴ അനുഭവപ്പെടും. ഈ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ വെള്ളത്തിൻ്റെ കുത്തിയൊഴുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്.
ശക്തമായ ജലപ്രവാഹം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് പ്രത്യേകം ഓർമ്മിപ്പിച്ചു.
മഴ ശക്തമാകുന്നതോടെ ജലപ്രവാഹം ശക്തമാകാൻ സാധ്യതയുള്ള ഏരിയകളിൽ നിന്ന് വിട്ട് നിൽക്കണം. സോഷ്യൽ മീഡിയകളിലൂടെയും മറ്റും നൽകുന്ന ജാഗ്രതാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലും കാറ്റും മഴയും ശക്തമായ ജലപ്രവാഹവും ഐസ് വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa