ലോകത്തിലെ ഏറ്റവും വലിയ ജലധാര ദുബൈയിൽ; മനോഹര ദൃശ്യത്തിൻറെ വീഡിയോ കാണാം
ദുബൈ: ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന “പാം ഫൗണ്ടൈൻ” എന്ന പടുകൂറ്റൻ ജലധാര ഗിന്നസ് ബുക്കിൽ ഇടം നേടും. അതിമനോഹരവും നിരവധി സവിശേഷതകളും അടങ്ങിയ ജലധാര കടലിൽ 14,000 സ്ക്വയർ ഫീറ്റ് പരന്നു കിടക്കുന്നുണ്ട്.
ജലധാരയിൽ 105 മീറ്റർ വരെ ഉയരത്തിൽ വെള്ളം കുതിച്ചുയരുമെന്നാണ് കമ്പനി അവകാശപ്പെട്ടത്. 3,000 എൽ ഇ ഡി ലൈറ്റുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട ജലധാരയുടെ ഉൽഘാടന പരിപാടിയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിത്യസ്തമായ 20 ഷോകൾ ഉള്ള ജലധാര ദിവസവും 7 മണിക്ക് ശേഷം അർദ്ധരാത്രി വരെ 5 ഷോകൾ കാണിക്കും. ഉൽഘാടന ദിവസം പ്രത്യേകമായി മത്സര പരിപാടികളും സംഗീത നൃത്ത വേദികളും ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രവേശനത്തിന് രജിസ്ട്രേഷൻ ഉണ്ടെന്നും ആദ്യമെത്തുന്ന 5,000 എൽ ഇ ഡി വാച്ച് സമ്മാനമായി നൽകുമെന്നും സംഘാടകർ അറിയിച്ചു. കൂടാതെ ഓരോ 30 മിനിറ്റിലും അൽ നഖീൽ മാളിൽ നിന്നും ഇവിടേക്ക് വാഹന സംവിധാനവും സൗജന്യമായി ഉണ്ടാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa