സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 390 പേർക്ക് മാത്രം
ജിദ്ദ: സൗദിയിൽ നിന്നും ആശ്വാസ വാർത്തകൾ തുടരുന്നു. പ്രതി ദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വലിയ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്നത്തെ റിപ്പോർട്ട് പ്രകാരം പുതുതായി 390 പേർക്ക് മാത്രമാണു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,387 ആയി.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 511 പേർക്കാണു രോഗമുക്തി ലഭിച്ചത്. ഇതോടെ ഇത് വരെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 3,21,485 ആയി ഉയർന്നിട്ടുണ്ട്.
ആക്റ്റീവ് കേസുകളുടെയും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും പ്രതിദിനം കുറഞ്ഞ് വരുന്നതും രാജ്യം അതി വേഗം കൊറോണ മുക്തിയിലേക്കാണെന്നതിൻ്റെ സൂചനയാണു നൽകുന്നത്.
നിലവിൽ 10,027 ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 955 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 4875 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa