കോവിഡ്; കുവൈത്തിൽ രോഗമുക്തി നിരക്ക് വർദ്ധിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തിയെങ്കിലും ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകൾ 567 ആയി ഉയർന്നു. അതേ സമയം രോഗമുക്തിയുടെ നിരക്കും വർദ്ധിച്ചു. 605 പേർക്കുകൂടി രോഗം സുഖപ്പെട്ടതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 99,040 ആയി.
ആകെ രോഗികളുടെ എണ്ണം 7,361 ആയാണ് കുറഞ്ഞത്. 13 പേരുടെ നില കൂടുതൽ വഷളായതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 142 ആയി ഉയർന്നു.
അതേ സമയം 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 624 ആയി ഉയർന്നു. 2,050 ടെസ്റ്റുകളാണ് പുതിയതായി എടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa