മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കിയ കമ്പനിയിലെ പ്രവാസി തൊഴിലാളിക്ക് 192,000 ദിർഹം നൽകാൻ കോടതി വിധി
അബുദാബി: തൊഴിലെടുത്തതിന് വേതനം ലഭിക്കാതെ മാസങ്ങളോളം കമ്പനിയിൽ ജോലി ചെയ്ത പ്രവാസിയുടെ കരാർ മുന്നറിയിപ്പില്ലാതെ കമ്പനി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ തൊഴിലാളിക്ക് നൽകാൻ കോടതി വിധിച്ചത് 192,000 ദിർഹം.
മാസ വരുമാനവും നഷ്ട പരിഹാരവും വിരമിക്കൽ ആനുകൂല്യവും അടക്കം വിവിധ വകുപ്പുകളിൽ തൊഴിലാളിക്ക് ലഭിക്കാനുള്ള അവകാശമാണ് കോടതി കമ്പനിയിൽ നിന്നും ഈടാക്കിയത്.
100,000 ദിർഹം ശമ്പളമായും ലീവ് അലവൻസായി 4,000 ദിർഹമും വിരമിക്കൽ ആനുകൂല്യമായി 33,000 ദിർഹമും ലഭികാനുണ്ട് എന്നായിരുന്നു തൊഴിലാളി കേസ് കൊടുത്തത്. എന്നാൽ, ഇതിനു പുറമേ നഷ്ടപരിഹാരവും അനുവദിച്ച കോടതി ഇത് എല്ലാവർക്കും ഇടയിൽ നീതി നിലനിർത്താനുള്ള ഒരു മുന്നറിയിപ്പാണെന്ന് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa