Saturday, April 5, 2025
Kuwait CityTop Stories

കുവൈത്തിൽ മദ്യം ഒളിപ്പിച്ചു കടത്തിയ ഇന്ത്യക്കാരൻ പിടിയിൽ

കുവൈത്ത് സിറ്റി: വാഫ്രയിൽ വാഹനത്തിൽ അനധികൃതമായി മദ്യം ഒളിപ്പിച്ചു കടത്തുന്നതിനിടെ ഇന്ത്യൻ പൗരനെ കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

വീട്ടിൽ തന്നെ നിർമ്മിച്ച് ആവശ്യകാർക്ക്‌ എത്തിച്ചു കൊടുക്കുന്ന രൂപമാണ് ഇയാൾ സ്വീകരിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വിൽപ്പനക്ക് വേണ്ടി തയ്യാറാക്കിയ 70 മദ്യക്കുപ്പികൾ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. പ്രതിയെ തുടർ നടപടികൾക്കായി റിമാൻഡ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa