സൗദിയിൽ ഇന്ന് മുതൽ പുതിയ അഞ്ച് റിയാൽ കറൻസി ലഭ്യമാകും
റിയാദ്: തിങ്കളാഴ്ച മുതൽ സൗദി വിപണിയിൽ പുതിയ അഞ്ച് റിയാൽ പോളിമർ കറൻസി ലഭ്യമാകുമെന്ന് കേന്ദ്ര ബാങ്കായ സാമ അറിയിച്ചു.
നിലവിൽ വിപണിയിലുള്ള അഞ്ച് റിയാലിൻ്റെ കോട്ടൺ കറൻസിക്ക് സമാനമായ ഡിസൈനും കളറുമാണു പോളിമർ കറൻസിക്കുമുള്ളത്.
അതേ സമയം പുതിയ സാങ്കേതിക സവിശേഷതകളിലും സുരക്ഷയുടെ കാര്യത്തിലും പോളിമർ കറൻസിയിൽ വ്യത്യാസം ഉണ്ട്.
കറൻസിയുടെ ഒരു ഭാഗത്ത് സല്മാൻ രാജാവിൻ്റെയും റുബുഉൽ ഖാലി മരുഭൂമിയിലെ ശൈബ എണ്ണപ്പാടത്തിൻ്റെ ചിത്രവും വിഷൻ 2030 ൻ്റെ ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് സൗദിയിലെ ചില പുഷ്പങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഏറ്റവും പുതിയ പോളിമർ കറൻസി പ്രിൻ്റിംഗ് ടെക്നോളജിയാണു പുതിയ അഞ്ച് റിയാൽ നോട്ടിൻ്റെ പ്രിൻ്റിംഗിനായി ഉപയോഗിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa