കോവിഡ്; കുവൈത്തിൽ പുതിയ കേസുകളുടെ നിരക്ക് കുറഞ്ഞു
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ടെസ്റ്റുകൾ നടത്തിയെങ്കിലും ഇന്നും കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 567 കേസുകൾ. 3,210 ടെസ്റ്റുകലാണ് പുതിയതായി പരിശോധിച്ചത്. അതേ സമയം രോഗമുക്തി ഇന്നലെ ഉള്ളതിനേക്കാൾ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 509 പേരാണ് ഇന്ന് രോഗമുക്തി കൈവരിച്ചത്.
ഇതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 99,549 ആയി. ആകെ രോഗികളുടെ എണ്ണം 7,415 ആയി വർദ്ധിച്ചു. 13 പേർക്ക് വീണ്ടും ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 129 ആയി കുറഞ്ഞു.
അതേ സമയം ഇന്നും 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണങ്ങൾ 628 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 107,592 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa