Saturday, April 5, 2025
DubaiTop Stories

വന്യമൃഗങ്ങൾ കയ്യെത്തും ദൂരത്ത്; മൂവായിരത്തിലധികം ഇനം ജീവികളുമായി ദുബായ് സഫാരി പാർക്ക് തുറന്നു

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ദുബൈ സഫാരി പാർക്ക് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വിപുലമായ സവിശേഷതകളോടെ വീണ്ടും പ്രവർത്തനമാരംഭിച്ചു.

ദുബായ് മുനിസിപ്പാലിറ്റി മേൽനോട്ടം വഹിക്കുന്ന ഈ പാർക്കിൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധയിനം വന്യമൃഗങ്ങളെയും അപൂർവയിനം പക്ഷികളെയും നേരിൽ കാണാനുള്ള അവസരമുണ്ട്.

സിംഹവും പുലിയും ആനയും ഗറില്ലകളും വിഹരിക്കുന്ന നേർക്കാഴ്ചകൾ കാണാൻ വാഹന യാത്രയും പാർക്കിലുണ്ട്. ജീവികൾക്ക് ഭക്ഷണം നൽകാനും വൈജ്ഞാനിക പര്യവേഷണം നടത്താനുള്ള സൗകര്യങ്ങളും കുട്ടികൾക്കുള്ള പാർക്ക് അടക്കമുള്ള വിനോദ സംവിധാനങ്ങളും പാർക്കിലുണ്ട്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa