ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർ പാലിക്കേണ്ട ആറു പ്രതിരോധ മാർഗങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി
ജിദ്ദ: ഇഅതമർനാ ആപ് വഴി പെർമിറ്റ് നേടി സുരക്ഷിതമായ രീതിയിൽ ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന വിശ്വാസികൾ പാലിക്കേണ്ട ആറു പ്രതിരോധ മാർഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
1.ഉംറക്ക് 10 ദിവസം മുംബ് തീർത്ഥാടകർ സീസണൽ ഇൻഫ്ളുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കുള്ള പ്രതിരോധ കുത്തി വെയ്പ്പെടുക്കുക.
2.ഇടക്കിടെ രണ്ട് കൈകളും 20 സെക്കൻ്റ് അണുവിമുക്തമാക്കുക. 3. മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.
4. മുഴുവൻ സമയവും മാസ്ക്ക് ധരിക്കുക. മാസ്ക്ക് ഒഴിവാക്കുന്ന സമയം സുരക്ഷിതമായ രീതിയിൽ ആയിരികുക.
5. ഉംറക്ക് ശേഷം മുടി നീക്കം ചെയ്യുന്നതിനു അനുയോജ്യമായ സ്ഥലം ഉപയോഗിക്കുകയും അണുവിമുക്തമായ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. 6. ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ 937 ൽ വിളിക്കുകയോ ചെയ്യുക എന്നീ ആറു കാര്യങ്ങളാണു തീർത്ഥാടകർ പാലിക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa