ഗാന്ധിയിലേക്ക് മടങ്ങുക – സി. ആർ മഹേഷ്
റിയാദ്: നമ്മുടെ ഭാരതത്തെ പഴയ പ്രതാപത്തോടെ തിരിച്ചു പിടിക്കാൻ ഗാന്ധിയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലന്നും അതിനിനി ഒറ്റനിമിഷം പോലും വൈകരുതെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്.
രാജ്യം വലിയ അപകടത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ എല്ലാവരുടയും ഭാഗത്തു നിന്നുണ്ടാവണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങൾക്ക് വളരെയധികം പ്രസക്തിയേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത് പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുണ്ടാവണം.
ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ പിൻഗാമികൾ രാജ്യം ഭരിച്ചു കൊണ്ടിരിക്കുമ്പോൾ ഹർത്താസ് പോലുള്ള സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപിച്ച 151 മത് ഗാന്ധി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തീഷ്ണമായ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ദ്ര്യം നമ്മുടെ കേവല നിസ്സംഗത മൂലം കൈവിട്ടുപോകാതിരിക്കാൻ അതീവ ജാഗ്രതപുലർത്തണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റയുടെ വൈസ് പ്രസിഡണ്ട് ഷംനാഥ് കരുനാഗപ്പള്ളി അദ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉത്‌ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, യഹ്യ കൊടുങ്ങലൂർ, ഗോബൽ നേതാക്കന്മാരായ റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, അസ്‌കർ കണ്ണൂർ, അഷറഫ് വടക്കേവിള, ജില്ല പ്രസിഡന്റുമാരായ ബാലു കുട്ടൻ, സുരേഷ് ശങ്കർ, സജീർ പൂന്തുറ, സുഗതൻ നൂറനാട്, ശുകൂർ ആലുവ, ബഷീർ കോട്ടയം, അമീർ പട്ടണത്ത്, റഫീഖ് കണ്ണൂർ, ഷഫീഖ് പുര കുന്നിൽ, സലിം അർത്തിയിൽ, രാജൻ കാരിച്ചാൽ, വില്ലി ജോസ്, അലക്സ് കൊട്ടാരക്കര, റഹ്മാൻ മുനപത്ത് തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളായ നൈനിക് വിനോദ്, വൈഷ്ണവ് രഞ്ജിത്ത്, മാനസി മുരളീധരൻ, മൈഥിലി മഹേഷ്, ശ്രിവർദ്ധൻ തുടങ്ങിയവർ കലാപരിപാടികൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. മെഹ്ഫിൽ സജിയുടെ ഗാന്ധിജിയെക്കുറിച്ചുള്ള പ്രഭാഷണം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘുനാഥ് പറശിനി കടവ് സ്വാഗതവും, ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa