മദീനയിൽ കഴിഞ്ഞ 30 വർഷത്തിലധികമായി ആളുകൾക്ക് സൗജന്യമായി ചൂടു പാനീയങ്ങൾ വിതരണം ചെയ്യുന്ന വൃദ്ധൻ ശ്രദ്ധേയനാകുന്നു (വീഡിയോ കാണാം)
മദീന: കഴിഞ്ഞ 3 പതിറ്റാണ്ടിലധികമായി മദീനയിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ചായയും ഖഹ് വയും മറ്റും വിതരണം ചെയ്യുന്ന വൃദ്ധനെക്കുറിച്ചുള്ള വാർത്ത സൗദി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
90 വയസ്സ് പിന്നിട്ട ഇസ്മാഈൽ എന്ന വൃദ്ധനാണു കഴിഞ്ഞ 30 വർഷങ്ങളിലധികമായി മദീനയിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ചൂടു പാനീയങ്ങൾ തയ്യാറാക്കുന്നത്.
പ്രായം പോലും വക വെക്കാതെ ചൂടു പാനീയങ്ങൾ സ്വയം തയ്യാറാക്കി വിതരണം ചെയ്യുന്ന ഇസ്മാഈൽ ഇതെല്ലാം അല്ലാഹുവിൻ്റെ തൃപ്തി മാത്രം പ്രതീക്ഷിച്ചാണു ചെയ്യുന്നതെന്ന് പറഞ്ഞു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa