ഹറമുകളിൽ അണു നശീകരണത്തിന് റോബോട്ടും
മക്ക: ഇരു ഹറമുകളിൽ അണു നശീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പകർച്ചാ വ്യാധി തടയുന്നതിനും സഹായിക്കുന്ന സ്മാർട്ട് റോബോട്ട് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് പുറത്തിറക്കി.ഓട്ടോമാറ്റിക്ക് കണ്ട്രോൾഡ് സിസ്റ്റം വഴി പ്രവർത്തിക്കുന്ന റോബോട്ട് നേരത്തെ നൽകിയ മാപ്പ് പ്രകാരമാണു പ്രോഗ്രാം ചെയ്തിരിക്കുനന്ത്. രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റോബോട്ട് സഹായകമാകുമെന്ന് ശൈഖ് സുദൈസ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa