70% കോവിഡ് കേസുകളും വെറും 10 രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന
വെബ്‌ഡെസ്‌ക്: കോവിഡ്19 റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളും മരണങ്ങളും 70 ശതമാനവും ആദ്യ 10 രാജ്യങ്ങളിലെന്ന് ലോകാരോഗ്യ സംഘടന. ആദ്യ മൂന്ന് രാജ്യങ്ങളിലാണ് ഇതിന്റെ നേർപകുതിയെന്നും ഏജൻസിയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡ്19 എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും പകർച്ചവ്യാധിയുടെ തോത് അസമമാണ്. ലോക ജനസംഖ്യയുടെ 10 ശതമാനമെങ്കിലും വൈറസ് ബാധിച്ചിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ 36 ദശലക്ഷം രോഗ ബാധിതരും ഒരു ദശ ലക്ഷത്തിലതികം മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അമേരിക്കയിലാണ് ഏറ്റവും കൂടൂതൽ രോഗ ബാധിതർ, 77 ലക്ഷം ആളുകളാണ് ഇവിടെ കോവിഡ് 19 ബാധിതരായത്. തൊട്ടടുത്ത് തന്നെയുള്ള ഇന്ത്യയിൽ 67 ലക്ഷം ആളുകളെ പകർച്ചവ്യാധി പിടികൂടി. മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 50 ലക്ഷത്തോളം ആളുകൾക്കാണ് വൈറസ് ബാധിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa