ലാളിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: ഒരു മാസം പ്രായമായ തന്റെ കുഞ്ഞിനെ ലാളിക്കുന്നതിനിടെ ഉറങ്ങിപ്പോയ അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞ് മരണപ്പെട്ടു.
കഴിഞ്ഞ ദിവസം മുബാറക് അൽ കബീർ ഹോസ്പിറ്റൽ മേഖലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കുട്ടിയെ ലാളിക്കുന്നതിനിടെ അല്പസമയം താൻ ഇറങ്ങിപ്പോവുകയും ഞെട്ടിയുണർന്നു നോക്കിയപ്പോൾ കുഞ്ഞിൻറെ മൂക്കിൽ നിന്നും രക്തം വരുന്നത് കാണുകയും ചെയ്തുവെന്ന് കുഞ്ഞിൻറെ മാതാവ് പോലീസിനോട് പറഞ്ഞു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ഉറപ്പിക്കുകയായിരുന്നു. മൃതദേഹം കൂടുതൽ അന്വേഷണങ്ങൾക്ക് വേണ്ടി ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് നീക്കം ചെയ്തു. അശ്രദ്ധമായി പെരുമാറിയതിന് മാതാവിനെതിരെ കേസെടുക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa