മാസ്ക്ക് ദീർഘകാലം ധരിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങളുണ്ടോ ? സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം
ജിദ്ദ: ദീർഘ കാലം മാസ്ക്ക് ധരിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
മാസ്ക്ക് ദീർഘ കാലം ധരിക്കുന്നത് വ്യക്തികൾക്കും സമൂഹത്തിനും സുരക്ഷ പ്രദാനം ചെയ്യുന്നു. അതൊരിക്കലും പ്രശ്നങ്ങളുണ്ടാക്കുന്നതല്ല, മറിച്ച് പ്രതിരോധ മാർഗത്തിൽ വലിയ പ്രാധാന്യമുള്ളതാണ്.
ദീർഘ കാലം മാസ്ക്ക് ധരിക്കുന്നത് നിർബന്ധമായ നിരവധി തൊഴിൽ മേഖലകൾ നിലവിലുണ്ട്. കാലങ്ങളായി അവർ മാസ്ക്ക് ധരിച്ച് കൊണ്ടാണു ജോലികൾ ചെയ്യുന്നത്. അത് കൊണ്ട് യാതൊരു വിധ പ്രശ്നങ്ങളും അവർക്കുള്ളതായി ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
സൗദിയിൽ പുതുതായി 468 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 596 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.70 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 9556 പേരാണു ചികിത്സയിലുള്ളത്. അതിൽ 913 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 4947 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa