സൗദിയിൽ പെട്രോളിൽ ഡീസൽ കലർത്തി വില്പന നടത്തിയ വിദേശിക്ക് ജയിലും പിഴയും
റിയാദ്: പെട്രോളിൽ ഡീസൽ കലർത്തി വില്പന നടത്തിയ ബംഗ്ളാദേശിക്ക് റിയാദ് ക്രിമിനൽ കോടതി ഒരു വർഷം ജയിലും പിഴയും ശിക്ഷ വിധിച്ചു.
വാണിജ്യ വഞ്ചനാ വിരുദ്ധ നിയമപ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം പ്രതിയെ സ്വദേശത്തേക്ക് നാടു കടത്താനും വിധിയിൽ പറയുന്നുണ്ട്.
പ്രതി ചെയ്ത കുറ്റ കൃത്യവും കോടതി വിധിയുമെല്ലാം പ്രതിയുടെ സ്വന്തം ചെലവിൽ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു.
റിയാദിലെ മജ്മഅ ഗവർണ്ണറേറ്റിലെ ഒരു പെട്രോൾ പംബിലായിരുന്നു ബംഗ്ളാദേശി പൗരൻ ജോലി ചെയ്തിരുന്നത്.
ഒരു തരത്തിലുമുള്ള വാണിജ്യ വഞ്ചനകൾ പൊറുപ്പിക്കില്ലെന്നും ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ വാണിജ്യ മന്ത്രാലയം ഏതെങ്കിലും തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ അറിയിക്കണമെന്നും പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa