അബൂദാബിയിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെങ്കിൽ 400 ദിർഹം പിഴ
അബൂദാബി: വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നതിന് തടസ്സമാകുന്ന രൂപത്തിൽ തടസ്സങ്ങൾ ഉള്ളതായി പിടിക്കപ്പെട്ടാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അബൂദാബി പോലീസ് അറിയിച്ചു.
ട്വിറ്ററിലാണ് കാറിന് പിന്നിൽ അതിന്റെ നമ്പർ പ്ലേറ്റ് മറയുന്ന രൂപത്തിൽ ഒരു സൈക്കിൾ ബന്ധിപ്പിച്ച നിലയിലുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa