ദുബൈ വഴി കുവൈത്തിലേക്ക് പുറപ്പെട്ട് കുടുങ്ങി നൂറുകണക്കിനു മലയാളികൾ
ദുബൈ: കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെ കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നു. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തിനു മുകളിലാണ് നിരക്ക്.
ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ദുബൈ വഴി യാത്രക്ക് ശ്രമിച്ചത് വിനയാകുകയായിരുന്നു. വൻതുക വാടക നൽകേണ്ടതിനാൽ ദുബൈയിൽ താമസവും തുടരാൻ കഴിയാത്ത അവസ്ഥയിലാണ്.
ദുബൈയിൽ 14 ദിവസം കോറന്റൈൻ ഇരുന്ന ശേഷം കുവൈത്തിലേക്ക് ടിക്കറ്റ് എടുക്കാൻ ട്രാവൽ ഏജൻസികളെ സമീപിച്ചപ്പോഴാണ് ടിക്കറ്റിന്റെ ഭീമമായ തുക ഇവരുടെ യാത്ര മുടക്കിയത്.
നിശ്ചിത എണ്ണം ആളുകളെ മാത്രമേ നിലവിൽ കുവൈത്ത് എയർപോർട്ടുകളിൽ പ്രവേശിപ്പിക്കുകയുള്ളു. ഇത് ടിക്കറ്റുകളുടെ ഡിമാന്റ് വർദ്ധിപ്പിച്ചതാണ് അനിയന്ത്രിതമായ ടിക്കറ്റ് നിരക്കിന് കാരണമെന്നാണ് അറിയുന്നത്. ദുബൈയിലെ താമസവും പ്രതിസന്ധിയിലാണ്. പലരും നാട്ട്ല് നിന്ന് പണമെത്തിച്ചാണ് ഇവിടെ പിടിച്ച് നിൽക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa