ഒമാനിൽ രണ്ടാഴ്ച രാത്രി കർഫ്യൂ പ്രഖ്യാപിച്ചു
ഒമാൻ: കോവിഡ് രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 24 വരെ രാത്രി 8 മണി മുതൽ 5 മണി വരെ ഒമാനിൽ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചു.
നിയമം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ഈ കാലയളവിൽ ബീച്ചുകൾ മുഴുവൻ അടച്ചിടുകയും ചെയ്യുമെന്ന് കോവിഡ് നിയന്ത്രണ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അറിയിച്ചു.
എന്നാൽ വലിയ പ്രതിസന്ധിയിൽ നിന്നും തിരിച്ചു വന്നു കൊണ്ടിരിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിലാണ് കർഫ്യൂവെന്നും ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഏർപ്പെടുത്തിയ കർഫ്യൂ അനീതിയാണെന്നും പൊതുജനം അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa