Saturday, April 5, 2025
DubaiTop Stories

ദുബൈയിൽ ഉൽഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കടയടപ്പിച്ച് അധികൃതർ

ദുബൈ: ഉൽഘാടന ദിവസം തന്നെ കോവിഡ്‌ പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ദുബൈയിൽ അൽത്തുവാർ മേഖലയിൽ അധികൃതർ ഒരു ഷോപ്പ് കൂടി അടപ്പിച്ചു.

ഉദ്ഘാടനത്തിന് വന്ന ജനങ്ങൾ മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി അതുവഴി കടന്നുപോയ നിരീക്ഷണ സംഘം കണ്ടെത്തുകയായിരുന്നു.

സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യപ്പെടുന്ന സ്റ്റിക്കറുകൾ പതിക്കാത്തതിനാൽ പത്തു കടകൾക്ക് അധികൃതർ മുന്നറിയിപ്പു നൽകുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa